'ന്യൂ ഫിനിഷര്‍ സിക്സര്‍ സഞ്ജു', രണ്ടാം ഏകദിനത്തിലും സിംബാബ്വെയെ ഫിനിഷ് ചെയ്ത് ഇന്ത്യക്ക് പരമ്പര
0
August 20, 2022
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തിലേതുപോലെ ആധികാരികമായിരുന്നില്ലെങ്കിലും സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുത്ത സഞ്ജു ബാറ്റിംഗിനിറങ്ങി 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായി.ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്കോര്‍ സിംബാബ്വെ 38.1 ഓവറില്‍ 161ന് ഓള് ഔട്ട്, ഇന്ത്യ 25.4 ഓവറില്‍ 167-5.